WELCOME TO OUR WEBSITE

ശ്രീ നടരാജസ്വാമി ക്ഷേത്രം അതിപുരാതനമായ ക്ഷേത്രനിര്‍മിതികളിലൊന്നാണ്.. മല്ലപ്പള്ളി ടൌണില്‍ നിന്നും 5 കിലോമീറ്റര്‍ മാറി പൗവ്വത്തിപ്പടി കവലയ്ക് സമീപം സ്ഥിതിചെയ്യുന്നു. പുരാതനമായ ക്ഷേത്രത്തിന്റെ ആദ്യകാലത്തെ ശ്രീകോവില്‍ കാലപ്പഴക്കത്തില്‍ നഷ്ടപ്പെട്ടു. ഈ ക്ഷേത്രത്തിന്റെ ചരിത്രം 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങുന്നു, ആദിമകാലത്ത് പത്തില്ലത്തില്‍ പോറ്റിമാര്‍ പരിപാലിച്ചു വന്നിരുന്ന ഈ ക്ഷേത്രം പില്‍ക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ ദൈവികചൈതന്യം നഷ്ടപെട്ടു കിടന്നിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 1952-ല്‍ ഈ ക്ഷേത്രം നല്ലവരായ ഭക്തജനങ്ങളുടെ സഹായ-സഹകരണങ്ങളാല്‍ പുനരുദ്ധാരണം നടത്തുകയുണ്ടായി. ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ശ്രീ മഹാദേവവിലാസം ഹൈന്ദവ സമാജത്തിന്റെ കീഴില്‍ വളരെ ഭംഗിയായി നടത്തിവരുന്നു.

ക്ഷേത്രം മേല്‍ശാന്തി


ഓമനകുട്ടന്‍ നമ്പൂതിരി

വായ്‌പ്പൂക്കരയില്ലം

ക്ഷേത്രം തന്ത്രി


കണ്ഠര് രാജീവര്

താഴ്മണ്‍ മഠം