Deities

നാഗരാജ കാവ്

കിഴക്കോട്ട് ദര്‍ശനമായിരിക്കുന്ന കാവില്‍, നാഗരാജാവും, നാഗയക്ഷിയും, നഗത്താന്മാരും കുടികൊള്ളുന്നു. മകരമാസത്തില്‍ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്‍റെ രണ്ടാം ദിവസം മലനടയിലെ പൂജകള്‍ക്ക് ശേഷം കാവില്‍ നൂറും-പാലും നടക്കുന്നു. സര്‍പ്പദോഷം മാറുവാന്‍ വേണ്ടി അനവധി ഭക്തജനങ്ങള്‍ നൂറും-പാലും വഴിപാടായി സമര്‍പ്പിക്കുന്നു. മഞ്ഞള്‍പ്പൊടിയാണ് മറ്റൊരു പ്രധാന വഴിപാട്‌.

രക്ഷസ്

കിഴക്കോട്ടു ദര്‍ശനമായിട്ടാണ് രക്ഷസിന്‍റെ പ്രതിഷ്ഠ. അമ്പലത്തിന്‍റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് രക്ഷസിന്‍റെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. 2008-ല്‍ രക്ഷസിന്‍റെ പഴയ ശ്രീകോവില്‍ പുതുക്കി പണിയുകയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കണ്ഠര് രാജിവരുടെ കാര്‍മികത്വത്തില്‍ താഴികക്കുടം പ്രതിഷ്ഠ നടത്തുകയും ചെയ്തു.

മഹായക്ഷി

മഹായക്ഷി അമ്പലത്തിന്‍റെ പ്രതിഷ്ഠ കിഴക്കോട്ടു ദര്‍ശനമായി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മഹായക്ഷി പ്രതിഷ്ഠയില്‍ മഹാവിഷ്ണുവിന്‍റെയും ലക്ഷ്മി ദേവിയുടെയും ചൈതന്യം കുടികൊള്ളുന്നു.

ബ്രഹ്മരക്ഷസ്

ശ്രീ നടരാജസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറ് ദര്‍ശനമായി സ്ഥിതി ചെയ്യുന്ന ഏക ഉപദേവതയാണ് ബ്രഹ്മരക്ഷസ്. പുരാതനകാലത്ത്‌ അമ്പലത്തില്‍ മണിക്കിണര്‍ സ്ഥിതിചെയ്തിരുന്ന സ്ഥാനത്താണ് ഇന്നത്തെ ഈ ശ്രീകോവില്‍ ഉള്ളത്.